Thursday, October 27, 2011

മൂല്യങ്ങള്‍ പുനര്‍ജനിക്കുന്നു

ഇടത് വലത് കക്ഷികള്‍ ഉഴുതുമറിച്ച് വിളവെടുത്ത ഈ കേരള ഭൂവില്‍ ജനങ്ങള്‍ക്കായി ജനപക്ഷ, മൂല്യാധിഷ്ടിത രാഷ്ട്രീയത്തിന്‍റെ വിത്തുമായി വന്നിരിക്കുന്നു സഹോദരന്‍ കൂട്ടില്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വെല്‍ഫെയര്‍ പാര്‍ട്ടി...


ഇത് മുന്നോട്ടു വെക്കുന്ന വികസനം നേതാക്കളുടെ പോക്കറ്റിന്റെ വികസനമല്ല... അന്ധമായ അധികാര മോഹം ഇതിനില്ല... തെരുവ് യുദ്ധം ഇതിന്റെ മാര്‍ഗമല്ല... മതപരമോ വര്‍ഗീയമോ ആയ ചേരിതിരിവ്‌ ഇതിനില്ല... രാഷ്ട്രീയം ഉപജീവനമാക്കാന്‍ തുനിയുന്നവര്‍ക്ക് ഇതില്‍ സ്ഥാനമില്ല...


മറിച്ച്, ജനപക്ഷ വികസനമാണ്; മൂല്യാധിഷ്ടിത വികസനമാണ് ഇതിന്റെ വികസനം... വീതി കൂടിയ റോഡുകളെക്കാള്‍ ഇത് ജനങ്ങളുടെ വിശപ്പിനു പ്രാധാന്യം നല്‍കുന്നു... ബഹുനില കെട്ടിടങ്ങളെക്കാള്‍ ഇത് ദരിദ്രന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും കുടിലിനു പ്രാധാന്യം നല്‍കുന്നു... അധികാരസ്ഥാനങ്ങളെക്കാള്‍ നന്മയില്‍ സഹകരിക്കുകയും തിന്മയെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു സമ്മര്‍ദ ശക്തിയാവാന്‍ ആഗ്രഹിക്കുന്നു... ആവശ്യങ്ങള്‍ ക്രിയാത്മകമായി, നൂതനമായി അഹിംസയിലൂന്നി നേടിയെടുക്കുവാന്‍ ഇത് ആഹ്വാനം ചെയ്യുന്നു... വര്‍ഗ്ഗ മത ഭേതമന്യേ അടിച്ചമര്തപ്പെടുന്നവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവന്റെയും കൂടെ ഇത് പൊരുതുന്നു... നാനാത്വത്തില്‍ ഏകത്വം ഇത് പ്രവര്‍ത്തിയിലൂടെ കാത്തുസൂക്ഷിക്കുന്നു... രാഷ്ട്രീയം ഉപജീവനമാക്കാതെ, ഉപജീവനത്തിന്റെയും അധ്വാനത്തിന്റെയും ഒരു നേരിയ പങ്കെങ്കിലും നമ്മുടെ രാജ്യത്തിനും അതിലെ ജനതക്കും വേണ്ടി സംഭാവന ചെയ്യുവാന്‍ ഇത് ആഹ്വാനം ചെയ്യുന്നു....!!!


ഇത് വെറും പൊള്ളയായ രാഷ്ട്രീയ വാഗ്ദാനമോ പകല്ക്കിനാവോ അല്ല... മൂല്യങ്ങള്‍ അറ്റു പോകാത്ത ഒരു ജനതയുടെ കൈത്താങ്ങാണ്...


വന്‍ സമുദ്രങ്ങള്‍ താന്ടെണ്ടി വരും നമുക്ക്.... വിമര്‍ശന പര്‍വതങ്ങള്‍ വിലങ്ങു തടിയാവും... സത്യതോടൊപ്പം ദൈവമുണ്ടാവുമെന്ന വിശ്വാസത്തില്‍ യാത്ര തുടരേണം... ഒരു നാള്‍ ലോകം ഇതിലെ നന്മ തിരിച്ചറിയും... അതി വിദൂരമാല്ലാതെ തന്നെ...


ഋതു... അത് കാലത്തിന്റെ കല്പ്പനയാണ്... മനുഷ്യ ഹിതത്തിന് അതീതവും... ഇത് നമ്മുടെ ശൈശവമാണ്... നമുക്കുമുണ്ടാവും ഒരു യൌവ്വനം... ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരു യൌവനം...


നെഞ്ചുറപ്പോടെ മുന്നേറുക സോദരരേ... രാഷ്ടീയ സത്വങ്ങളെ കഴുവേറ്റുക... കേരള മണ്ണിനെ ദൈവത്തിന്റെ ഇഷ്ട ഭൂവാക്കുക... ദൈവ കൃപയാല്‍.....




ലോകത്ത്‌ മൂല്യങ്ങള്‍ പുനര്‍ജനിക്കുന്നു....

No comments:

Post a Comment